കൊടുവായൂർ: വർധിച്ചു വരുന്ന ഇന്ധന വിലവർധനവ് തടയാൻ സംസ്ഥാനസർക്കാർ നടപടിയെടുക്കണമെന്നു കെഎസ്എംഎ ഒന്പതാം വാർഷികം ചിറ്റൂർ മേഖല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. പഞ്ചായത്തംഗം കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഷംസുദീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി, ജില്ലാകമ്മിറ്റി പ്രസിഡന്റ് അനൂപ് കാജാഹുസൈൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മുഴുവൻ അംഗങ്ങൾക്കും യൂണിഫോം വിതരണംചെയ്തു.